വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ഡൽഹി ഘടകവും സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാട്ടിയിരുന്നില്ലെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
സഖ്യചർച്ചകൾക്കായി കേജരിവാൾ ഒരിക്കൽപ്പോലും തന്നെ വിളിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതിന്‍റെ പ്രസ്താവനയ്ക്കും കേജരിവാൾ മറുപടി നൽകി. ഷീല ദീക്ഷിത് അത്രവലിയ നേതാവൊന്നുമല്ല, ഞങ്ങൾ രാഹുൽ ഗാന്ധിയുമായാണ് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.