കോണ്‍ഗ്രസ് മടുത്തെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍  

1024 0

കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ചാക്കോയ്ക്ക് മറുപടിയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പി.സി. ചാക്കോയുടെ വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പി.സി. ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാചര്യത്തിലാണ് ചാക്കോ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നറിയില്ലെന്നും അദേഹം പറഞ്ഞു. പി.സി. ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി. ചാക്കോ കോണ്‍ഗ്രസിനകത്ത് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്തരാണെന്ന് തുറന്നടിച്ചത്.

Related Post

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍

Posted by - Jan 20, 2020, 04:15 pm IST 0
ന്യൂഡല്‍ഹി: ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.  അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ്…

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രത്തിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും 

Posted by - Jun 9, 2018, 09:20 am IST 0
കൊച്ചി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നേരെയുള്ള പ്രതിഷേധം അയവില്ലാതെ തുടരുന്നു. രാജ്യസഭാ സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചെത്തിച്ചതിന്…

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Posted by - Apr 10, 2019, 02:34 pm IST 0
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍…

മക്കൾക്ക് വേണ്ടി ക്ഷോഭിക്കുന്നതിൽ കുറ്റം പറയാനാകില്ല : ഒളിയാമ്പുമായി കെഎം ഷാജി.

Posted by - Apr 19, 2020, 06:20 pm IST 0
 കണ്ണൂർ:  പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാരിനെ വിമർശിക്കുന്നതായുള്ള ആരോപണങ്ങൾക്ക് മറുപടിയായി കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്പ്രിംഗ്‌ളർ ദുരിതാശ്വാസ നിധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വിവാദമായ…

Leave a comment