കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി
ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകാൻ പറ്റാത്തതിന് പ്രധാനകാരണം സാമ്പത്തികതടസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി മാത്രമല്ല കേന്ദ്രാനുമതി കിട്ടിയതിനുശേഷം മെട്രോയുടെ പണിതുടങ്ങാം എന്നാണ് സർക്കാരിന്റെ നിലപാട്. ശ്രീധരൻ ഉദ്ദേശിക്കുന്നതരത്തിൽ സർക്കാരിന് നീങ്ങാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീധരന്റെ ഭാഗത്തുനിന്നും സംസാരിച്ചു.15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല മാസം 16 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 2 ഓഫീസുകൾ പ്രവർത്തിച്ചുവരികയാണ്. തുടർപ്രവർത്തനങ്ങൾക്ക് യാതൊരു പോരോഗതിയുമില്ലെന്നും കരാർ ഒപ്പിട്ട് എത്രയുംപെട്ടെന്നു പ്രവർത്തനം ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയെയും പൊതുമരാമത്തു മാത്രിയെയും കണ്ടു പറഞ്ഞുവെങ്കിലും യാതൊരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നിരുന്നാലും സർക്കാരിനോട് പരിഭവമില്ല എന്നും മുൻപ് വിളിച്ച വാർത്ത സമ്മേളനത്തിൽ ശ്രീധരൻ വെക്തമാക്കിയിരുന്നു
