മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ചേർന്ന് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി. ബിജെപിയെ ഒഴിവാക്കി കോണ്‍ഗ്രസിനോടും എന്‍സിപിയോടും കൂട്ടുകൂടാനുള്ള നീക്കത്തില്‍ ശിവസേനയിലെ 17 എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ട്. ഇവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ കാണാന്‍ അനുമതി തേടിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.
ശിവസേന തങ്ങളുടെ എംഎല്‍എമാരെ വൈകാതെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് അറിയാൻ കഴിഞ്ഞത്.
