ആഗ്ര: പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്ന് നഡ്ഡ . ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആഗ്രയിൽ നടന്ന റാലിയിൽ ജനങ്ങളെ അധിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റും, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും നഡ്ഡ പറഞ്ഞു. ദളിത് സമുദായ നേതാക്കളെയും നഡ്ഡ വിമർശിച്ചു.
