കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക
ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ സ്വാധിനം ചെലുത്താൻ കഴിയുന്ന മത്സരമാണ് കർണാടകയിൽ നടക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ജനതാദളിനും ഒരുപോലെതന്നെ നിർണായകമാണ് ഈ മത്സരം. ത്രികോണ മത്സരത്തിന് വേദിയാകുന്ന കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിൽ വരും എന്ന പ്രതീക്ഷയിൽ ആണ് രാഹുൽ ഗാന്ധി.
ജനതാദൾ പല മണ്ഡലങ്ങളിലും ശക്തമാണ്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം വരുന്ന വലിയൊരു തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് രാഹുൽ ഗാന്ധിക്കും മോദിതരംഗം അവസാനിച്ചിട്ടില്ല എന്ന് ബിജെപിക്കും തെളിക്കാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
