ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ
ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത പലസ്ഥലത്തും അനിഷ്ട സംഭവങ്ങൾ നടക്കുന്നു. കൊച്ചിയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെയും ഇരുപത്തഞ്ചോളം പേരെയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ വാഹനം തടഞ്ഞ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
