തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട് തന്നെയാണ്. മാസങ്ങൾ നീണ്ടുനിക്കുന്ന പ്രചാരണമാണ് ചെങ്ങന്നൂർ നടക്കുന്നത് അതുകൊണ്ട് തന്നെ പോസ്റ്ററും ചുമരെഴുത്തും മാത്രമല്ല പല പുതിയ പ്രചാരണ രീതികളും മുന്നണികൾ പരീക്ഷിക്കുന്നുണ്ട്. എൽ. ഡി. എഫ് മേഖല കൺവെൻഷന്ശേഷം ബൂത്ത് കൺവെൻഷന് ഒരുങ്ങുകയാണ്.
