തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യചെയ്‌ത സംഭവത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ആലോചിച്ചാണ് തീരുമാനമെടുത്തത്. ബി.ജെ.പി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തുവെന്ന് പറഞ്ഞവര്‍ കോടതികയറേണ്ടി വരുമെന്നും അദ്ദഹം പറഞ്ഞു. ആത്മഹത്യ ചെയ്‌തുവെന്ന വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമാണുള്ളതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.