ചെങ്ങന്നൂരിൽ ആരവങ്ങൾ അകലുന്നു
ആലപ്പുഴ :തിരഞ്ഞെടുപ്പ് പ്രഗ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ ചെങ്ങന്നൂരിൽ ആരവങ്ങൾ ഒഴിയുന്നു. ഇത് തിരഞ്ഞെടുപ്പ് കൊഴുത്തു വന്ന അവസരത്തിൽ പല നേതാക്കളും രംഗം വി്ടാൻ കാരണമായി.
തിരഞ്ഞെടുപ്പ് കർണാടക തെരഞ്ഞെപ്പിനു കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു പ്രചരണം ഊര്ജിതമാക്കിയ പാർട്ടികൾക്കു നിരാശയാണ് ഫലം.ജൂലൈ 14 നകം ഉപതെരഞ്ഞെടുപ് നടത്തിയാൽ മതിയെന്നാ ണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. എത്രയും നേരത്തെ പ്രചരണം കൊഴുപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് മുന്നണികൾ ചെങ്ങന്നൂർ വിട്ടത്. നേരത്തെ തന്നെ ശക്തമായ പ്രചാരത്തിലായിരുന്നു സിപിഎമ്മും ബിജെപിയും കോൺഗ്രസ്സും
ചെങ്ങന്നൂർ ഹോട്ടലുകളിൽ നേരത്തെ റൂം എടുത്തു പ്രചാരണത്തിനു തയ്യാറായവരെയും റൂമുകൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലേക്ക് വാടക വീടുകൾ തേടി പോയവരെയും ഞെട്ടിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകുമെന്ന വാർത്ത വന്നത്. സ്‌ക്വാഡ് പ്രവർത്തനങ്ങൾ പാർട്ടികൾ എല്ലാം പൂർത്തി ആക്കി യിട്ടിട്ടുണ്ട്