ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മാണിയുടെ സഹായം വേണ്ട : കാനം

195 0

കൊല്ലം:  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളത് യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ ജോലിയെന്നും കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍  നൂറുശതമാനം വിജയപ്രതീക്ഷയുണ്ടെന്നാണ് മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രതികരണം. 

ചെങ്ങന്നൂരില്‍ ഉറപ്പായും ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മേയ് 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറങ്ങും. മേയ് 10 ആണ് നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മപരിശോധന മേയ് 11നും നടക്കും. സ്ഥാനാര്‍ഥിപ്പട്ടിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും. 

Related Post

ബിജെപിയുടെ അംഗബലം കുറയുന്നു

Posted by - Mar 15, 2018, 07:51 am IST 0
ബിജെപിയുടെ അംഗബലം കുറയുന്നു ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന…

'പി എം മോദി' റിലീസ് തടഞ്ഞു, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രദർശനം പാടില്ല

Posted by - Apr 10, 2019, 02:54 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി എം മോദി സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം വിലക്കിയാണ് കമ്മിഷന്റെ…

ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Posted by - Apr 4, 2019, 10:35 am IST 0
അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ്…

നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്; സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍

Posted by - Dec 16, 2018, 11:32 am IST 0
തിരുവനന്തപുരം: സി.കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. എന്നാല്‍ സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില മോശമായാല്‍…

 മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

Posted by - Nov 13, 2019, 05:10 pm IST 0
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും…

Leave a comment