ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ്. എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി സഹകരിക്കില്ല. ഇതുസംബന്ധിച്ച് അമിത്ഷായുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സൂചിപ്പിച്ചു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പരിഹാരമാകുന്നതുവരെ നിസ്സഹകരണം തുടരും. അതിനായി ഒരാഴ്ച കൂടി കാത്തിരിക്കും.
