ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം 

257 0

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു ചേരാനുള്ള താത്പര്യം പാര്‍ട്ടി പലതവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. 

വിവിധ വേദികളില്‍ സി.പി.ഐ.നേതാക്കള്‍ ഈ എതിര്‍പ്പ് തുറന്നുപറയുകയുംചെയ്തു. ഇക്കാര്യത്തില്‍, സി.പി.എം. തീരുമാനമെടുക്കാന്‍ വൈകിയതും കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള പാര്‍ട്ടി ഉപസമിതിയോഗം ഇന്ന് പത്തിന് പാലായില്‍ കെ.എം.മാണിയുടെ വസതിയില്‍ ചേരും. യോഗശേഷം തീരുമാനം പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ സി.പി.ഐ. ആദ്യംമുതലേ എതിര്‍ത്തു. 

Related Post

പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - Sep 21, 2018, 07:06 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന്…

ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

Posted by - Apr 29, 2018, 03:03 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും 

Posted by - Apr 10, 2019, 02:14 pm IST 0
അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി,…

ശശിക്കെതിരായ ലൈംഗികപീഡന പരാതി: പരിഹാസവുമായി വി.ടി. ബല്‍റാം

Posted by - Sep 8, 2018, 06:50 am IST 0
പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര…

വോട്ടുചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്  

Posted by - Apr 25, 2019, 10:37 am IST 0
കൊച്ചി: കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട…

Leave a comment