ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 65000 മുതല്‍ 72000 വോട്ട് വരെ തനിക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ പ്രാവശ്യത്തതിനേക്കാള്‍ വോട്ടുകളുടെ എണ്ണം കുറയാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു.
