ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. എസ്.എന്‍.ഡി.പി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനാകും എസ്.എന്‍.ഡി.പി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക. ഇടതു പക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളിയും, ബി.ജെ.പിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും ആശയക്കുഴപ്പത്തിലാണ്.
