ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

197 0

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മെയ് 31ന് അറിയാം. സ്ഥാനാർഥിപ്പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും. മേയ് 10 ആണ് നാമനിർദേശപട്ടിക സമർപ്പിക്കേണ്ട അവസാന തീയതി. വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറങ്ങും.  സൂക്ഷ്മപരിശോധന മേയ് 11നും നടക്കും. 

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രമാണിതു ബാധകമാകുക. ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെ വോട്ടു ചെയ്തെന്നു വോട്ടർക്ക് ഉറപ്പാക്കാൻ സാധിക്കുന്ന വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ്ങാവും ചെങ്ങന്നൂരിൽ നടക്കുക. ഒമ്പത് സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Related Post

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

രാജ്യസഭയിലേക്ക് എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം

Posted by - Jun 8, 2018, 04:44 pm IST 0
തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എളമരം…

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST 0
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ…

 ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

Posted by - Nov 7, 2018, 07:23 pm IST 0
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20…

അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്തു ;കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജിവച്ചു

Posted by - Apr 19, 2019, 07:45 pm IST 0
ദില്ലി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന്…

Leave a comment