ചൈന്ന: ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനുമായി പുതിയ മൊബൈല്‍ ആപ്പുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായി കമല്‍ഹാസന്‍. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമല്‍ പുറത്തിറക്കിയത്. അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും, എന്നാല്‍ ഇത് പൊലീസിനു പകരമാകില്ലെന്നും മറിച്ച് ഈ ആപ്പ് പൊലീസിനെ സഹായിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
