അമേഠി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നേരമില്ല. എപ്പോഴെല്ലാം ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുവോ അപ്പോഴെല്ലാം മോദി സര്‍ക്കാര്‍ അവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഇത്തരം നടപടികളെ ജനാധിപത്യമെന്നോ ദേശീയതയെന്നോ എങ്ങനെ പറയാനാകും . ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാകണം ദേശീയതയെന്നും പ്രിയങ്ക വ്യക്തമാക്കി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞടുപ്പിലെ മുഖ്യ വിഷയങ്ങള്‍ തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.