ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു."ന്യായ്" പദ്ധതിക്ക് വേണ്ട തുക ഇടത്തരക്കാരിൽ നിന്നാവില്ല കണ്ടെത്തുകയെന്നും ആദായ നികുതി വർധിപ്പിക്കില്ലെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ അടക്കി വാഴുന്നവരിൽ നിന്നാകും ഇതിനുള്ള തുക കണ്ടെത്തുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു. പൂനെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.