ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കുടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിര്‍മ്മല്‍ സിങ്ങിന്റെ രാജി. മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ് മെഹ്ബൂബ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി രാജിവെച്ചത്. നിയമസഭാ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത പകരം ഉപമുഖ്യമന്ത്രിയാകും.
ഇന്ന് ഉച്ചയോടെ പുതിയ ക്യാബിനറ്റ് മന്ത്രിമാരടക്കം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 മണിയോടെ പുതിയ ക്യാബിനറ്റ് മന്ത്രിമാരടക്കം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്യത്തെ ഞെട്ടിച്ച കത്വവ സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മന്ത്രിസഭാ പുന:സംഘടനാ. എന്നാൽ മന്ത്രിസഭയിലെ മുഴുവന്‍ ബിജെപി മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരുമെന്നാണ് സൂചന.
അതേസമയം ചിലരെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയില്‍ ബിജെപിക്ക് ഒന്‍പത് മന്ത്രിമാരാണുള്ളത്. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയതിന്റെ ഭാഗമായി രാജ്ഭവന് പകരം ഒരു കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.