ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

172 0

ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് അസം ഖാൻ പ്രതികരിച്ചു. യുപിയിലെ രാംപൂരിലെ എസ് പി  സ്ഥാനാർഥിയാണ് അസം ഖാൻ. ജയപ്രദ ബിജെപി സ്ഥാനാർഥിയുമാണ്. 

തനിക്കെതിരെ അസം ഖാൻ മോശം പരാമർശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ് പി യിലായിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. 

"കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ  അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു" എന്നായിരുന്നു അസംഖാന്‍ പറഞ്ഞത്. 

Related Post

പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

Posted by - May 8, 2018, 05:26 pm IST 0
കണ്ണൂര്‍: പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.  ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.…

മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Posted by - Oct 24, 2018, 08:54 pm IST 0
കൊല്ലം: മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം…

കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്  

Posted by - Jul 28, 2019, 09:06 pm IST 0
ബംഗളൂരു : അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് വിമത എംഎല്‍എമാരുടെ ആരോപണം.…

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

വൈറസ് പരാമർശം; യോഗിക്കെതിരെ പരാതി നൽകാനൊരുങ്ങി മുസ്ലീം ലീഗ്

Posted by - Apr 6, 2019, 01:39 pm IST 0
കൊച്ചി: മുസ്ലീം ലീഗിനെതിരായ  വൈറസ് പരാമർശത്തിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ്…

Leave a comment