മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അംബേദ്കറോടും വീർ സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേട്ടങ്ങള്‍ കൈവരിക്കുന്നവരോട് നെഹ്രുവിന് അസൂയയായിരുന്നു.ബിആര്‍ അംബേദ്കറിനോടും വിനായക് ദാമോദര്‍ സവര്‍ക്കറിനോടും നെഹ്രുവിന് അസൂയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഒരു പണ്ഡിതനായി ചിത്രീകരിക്കാന്‍ നെഹ്‌റു തന്റെ പേരിന് മുന്നില്‍ പണ്ഡിറ്റ് എന്ന് എഴുതി ചേര്‍ത്തതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
