ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി
വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള സർക്കാർ തീരുമാനമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത് അതിനാൽ ഇവരെ ഒഴിവാക്കി സർക്കാർ പുതിയ പട്ടിക തയ്യാറാക്കി.
ഇവരുൾപ്പെടെയുള്ള ആദ്യ പട്ടിക ഗവർണ്ണർ തള്ളിയിരുന്നു അതിനാൽ വീണ്ടും പുതിയ പട്ടിക ഗവർണ്ണർക്ക് അയച്ചു. 739 പേരടങ്ങുന്ന പുതിയ പട്ടികയാണ് ഗവർണ്ണർക്ക് അയച്ചുകൊടുത്തിട്ടുള്ളത്.
