ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി. സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസം തുടങ്ങി പത്ത് വാഗ്ദാനങ്ങളാണ് 'കേജ്‌രിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡ്' എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ മുന്നോട്ടുവെച്ചത്. വൃത്തിയുള്ള പരിസ്ഥിതി, യമുന നദി ശുദ്ധീകരണം, ചേരിനിവാസികള്‍ക്ക് വീട് തുടങ്ങിയ വാഗ്ദാനങ്ങളും കേജ്‌രിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡില്‍ പറഞിട്ടുണ്ട്.
