വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു.
നടക്ക്താഴെ മേഖലാ കമ്മിറ്റി അംഗം ശരത്തിന്‍റെ വീടിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 3 പേരാണ് അക്രമത്തിന് പിന്നിലെന്ന് വീടിന് സമീപത്തെ സി സി ടി വി ദ്യശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇത് ശേഖരിച്ച് വടകര പോലീസ് അന്വേഷണം ആരംഭിച്ചു.