ഡോക്‌ടർമാർ സമരം പിൻവലിച്ചു
ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി സഹകരിക്കാമെന്നും 3 ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ 6 മണി വരെ ഓ.പി ആകാമെന്നും ഡോക്ടർമാർ അറിയിച്ചു. സസ്‌പെൻഷനിൽലുള്ളവരെ തിരിച്ചെടുക്കാം എന്ന് മന്ത്രിയും ഉറപ്പുനല്കിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ഡോക്ടർമാരുടെ സമരം മൂലം രോഗികൾ വളരെയധികം വിഷമിച്ചിരുന്നു. പല സ്ഥലങ്ങളിലും ഹൗസ് സർജന്മാരും പിജി വിദ്യാർത്ഥിനികളുമാണ് ഡോക്ടർമാർക്ക് പകരം ജോലിചെയ്തത്.
