കോഴിക്കോട്: ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോയി. എസ് പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് വാറന്റ്. എന്നാല്‍ തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടണമെന്നും സുരേന്ദ്രന്‍ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടു പോകും വഴി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
