തന്നെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി ദിവാകരന്‍

187 0

കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി.അതേസമയം, ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞു. തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും ദിവാകരന്‍ പറഞ്ഞു. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. 

പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാരാണ്. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്ന് പുതുതായി അഞ്ച് പേരെ ഉൾപ്പെടുത്തി. കെ പി രാജേന്ദ്രൻ, എന്‍ അനിരുദ്ധൻ, പി വസന്തം, എന്‍ രാജൻ, ഇ ചന്ദ്രശേഖരൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.  മഹേഷ് കക്കത്ത് കാൻഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.

Related Post

‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ

Posted by - Dec 4, 2018, 01:42 pm IST 0
കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്‌നം കോടതിയില്‍…

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

ദിലീപ് ഘോഷ് വീണ്ടും  പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി പ്രസിഡന്റ്

Posted by - Jan 17, 2020, 01:55 pm IST 0
കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍…

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്‌, ജോസ്‌ കെ മാണി രാജ്യസഭാ സ്‌ഥാനാര്‍ഥി

Posted by - Jun 9, 2018, 06:38 am IST 0
കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ മാണി എം.പി. മത്സരിക്കും. പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ എം സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസം…

Leave a comment