ബംഗളൂരൂ: അധാര്‍മിക പോസ്റ്റ് പോള്‍ സഖ്യത്തിലൂടെ കോണ്‍ഗ്രസും ജെ.ഡി.എസും കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിലാണ് യെദിയൂരപ്പ അധികാരത്തില്‍ എത്തിയത്. എന്നാല്‍ തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച് ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടന്ന ആദ്യ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
