തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ
ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി സ് സുനിൽകുമാർ. അതേ ദിവസം നാട്ടിക എസ് എൻ കോളേജ് സംഘടിപ്പിക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ നിന്നും വിട്ടുനിന്നാണ് വി സ് സുനിൽകുമാർ ഹർത്താലിന് പിന്തുണ നൽകുക. ദളിതർ ഹർത്താൽ ആചരിക്കുമ്പോൾ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് മോശമാണെന്നും മന്ത്രി പറഞ്ഞു. ദളിത് സംഘടനകൾ ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭാരത് ബന്ദിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചതാണ് അതുകൊണ്ട് തന്നെ എവിടെയും പാർട്ടി പിന്തുണയുണ്ടാവുമെന്നു വിശ്വസിക്കുന്നതായും മന്ത്രി പറഞ്ഞു. ഇനി പാർട്ടി പിന്തുണ ഇല്ലാത്ത ഹർത്താലാണെങ്കിലും ആ ദിവസം മന്ത്രിമാർ പരിപാടികളിൽ പങ്കെടുക്കാറില്ല. എന്തായാലും ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും പരിപാടി മാറ്റിവെക്കാൻ പ്രിൻസിപ്പലിനെ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി