തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവാക്യം പ്രഖ്യാപിച്ചു. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പ്രചാരണവാക്യം. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം.
