തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ ബിജെപി പരാതി നൽകി   

194 0

പാലക്കാട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കു മുമ്പ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടുവെന്നാരോപിച്ചാണ് വാര്‍ത്ത ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം നൽകിയിരുന്നു. എന്നാൽ  പ്രമുഖ വാര്‍ത്ത ചാനല്‍ വൈകുന്നേരം 6:15ന് തങ്ങളുടെ എക്‌സിറ്റ് പോള്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് പോളിംഗ് നടന്നുകൊണ്ടിരുന്ന കോന്നി നിയോജകമണ്ഡലത്തിന്റെ ഫലം പുറത്തു വിടുകയും ചെയ്തു.
 

Related Post

അടുത്ത വർഷം തമിഴ്‌നാട്ടിലും എ എ പി പാത പിന്തുടരും – കമലഹാസൻ

Posted by - Feb 12, 2020, 01:31 pm IST 0
ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ  വിജയം നേടിയ ആംആദ്മി പാർട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച്  കമല്‍ ഹാസന്‍. പുരോഗമന രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നും…

വയനാട്ടിലെ  സ്ഥാനാർഥിത്വം; തീരുമാനം  ഇന്ന്

Posted by - Mar 27, 2019, 05:11 pm IST 0
ദില്ലി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ…

ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Posted by - Apr 4, 2019, 10:35 am IST 0
അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ്…

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

Posted by - Apr 29, 2018, 04:51 pm IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ്. എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി സഹകരിക്കില്ല. ഇതുസംബന്ധിച്ച്‌ അമിത്ഷായുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍…

ഗുജറാത്തിൽ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാർഥി    

Posted by - Sep 30, 2019, 10:15 am IST 0
ന്യൂഡല്‍ഹി: താക്കൂര്‍ വിഭാഗം നേതാവും ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നു.  നേരത്തെ മത്സരിച്ച് വിജയിച്ച രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാകും…

Leave a comment