തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

210 0

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാൽ പാക്കിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന തുടർച്ചായ വിവാദ പരമാർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. 

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുക.  ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും രാഹുൽ ഒളിച്ചോടിയെന്ന തന്‍റെ നേരത്തെയുള്ള വിമർശനം കോഴിക്കോടും പ്രധാനമന്ത്രി ആവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Related Post

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST 0
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം…

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

കെ.സുരേന്ദ്രനെ കള്ളക്കേസ്;ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

Posted by - Dec 1, 2018, 08:51 am IST 0
പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള…

Leave a comment