തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന്; രാഹുല്‍ കടുത്ത നിരാശയില്‍; പിസിസി അധ്യക്ഷന്മാരുടെ രാജി തുടങ്ങി  

255 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞു. ഉത്തര്‍പ്രദേശിലെയും ഒഡിഷയിലെയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ രാജി പ്രഖ്യാപിച്ചു.

പ്രതീക്ഷിച്ച ഒരിടത്തും വിജയം ലഭിച്ചില്ല. കടുത്ത നിരാശയിലാണ് രാഹുല്‍ ഗാന്ധി. രാജി സന്നദ്ധത രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ രാജി വയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നല്‍കില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നാണ് സൂചന. ഏതായാലും പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അതുവരെ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസ് പിഴുതെറിയപ്പെട്ടു. ആകെ കിട്ടിയത് 52 സീറ്റ് മാത്രമാണ്. ഗാന്ധി കുടുംബം ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത അമേഠി പോലും കൈവിട്ടു. വയനാട്ടില്‍ മത്സരിച്ചതു കൊണ്ട് മാത്രം ലോക്‌സഭയിലെത്താമെന്ന ഗതികേടാണ് രാഹുലിന് പോലും. പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കി നടത്തിയ പ്രചാരണവും ഫലം കണ്ടില്ല.

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ആരാണെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ മുറുകുന്നതിനിടെയാണ് യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് രാജ് ബബ്ബാര്‍ രാഹുല്‍ ഗാന്ധിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിജയത്തില്‍ എത്തിക്കാനാവാത്തതില്‍ കുറ്റബോധമുണ്ടെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും രാജ് ബബ്ബാര്‍ പറഞ്ഞു.

എണ്‍പതു സീറ്റുള്ള യുപിയില്‍ ഒരേയൊരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനു വിജയിക്കാനായത്. റായ് ബറേലിയില്‍ സോണിയ ഗാന്ധി വിജയിച്ചപ്പോള്‍ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെട്ട അമേഠിയിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോടു പരാജയപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ വോട്ടുവിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. അമേഠിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡിഷയില്‍ പാര്‍ട്ടി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുകയാണെന്ന് പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക് പറഞ്ഞു. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ നേതൃത്വം കര്‍ശനമായ നടപടികളെടുക്കണമെന്ന് പട്നായിക് പറഞ്ഞു.

Related Post

യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ

Posted by - Apr 23, 2018, 06:57 am IST 0
യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ യശ്വന്ത് സിൻഹയ്ക്ക് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ ആണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ ബിജെപിയെ  വെല്ലുവിളിച്ചുകൊണ്ടാണ് പാർട്ടി…

പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2019, 12:16 pm IST 0
ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…

പങ്കജ് ബന്ദ്യോപാധ്യായ അന്തരിച്ചു

Posted by - Oct 27, 2018, 08:18 am IST 0
കോ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വ് പ​ങ്ക​ജ് ബ​ന്ദ്യോ​പാ​ധ്യാ​യ (72) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു.…

ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്

Posted by - Nov 23, 2018, 10:02 pm IST 0
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​നു​ള്ള പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്. ത​ന്നെ പു​റ​ത്താ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നീ​തി​പൂ​ര്‍​വം പ്ര​വ​ര്‍​ത്തി​ച്ച​ത്…

ജനവികാരം ഉൾക്കൊണ്ട പ്രകടനപത്രികയാണ് കോൺഗ്രസിന്‍റെത് : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 04:34 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി…

Leave a comment