ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു
തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ ആക്രമണം കൂടിയതോടുകൂടി പലയിടത്തും നിരോധനഞ്ജ പുറപ്പെടിച്ചിട്ടുണ്ട്.
ലെനിന്റെ പ്രതിമ തകർക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി റഷ്യന്‍ എംബസിയും രംഗത്തുവന്നിട്ടുണ്ട്. പ്രതിമ വേണോ വേണ്ടയോ എന്നുള്ളത് ആ പ്രദേശത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും എംബസി പ്രതിനിധി റോമന്‍ ചുക്കോവ് പ്രതികരിച്ചു. സോവിയറ്റ് യൂണിയനിൻടെ തകർച്ചയ്‌ക്കുശഷം ലെനിന്റെ പ്രതിമ തകർക്കൽ റഷ്യയിൽ സാധാരണമാണ്.
