കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിജെപി ബംഗാളില്‍ വലിയ കുതിപ്പാണ് നേടിയത്. 2019ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 18 സീറ്റുകള്‍ നേടി ഏറ്റവും അധികം സീറ്റുകള്‍ നേടുന്ന രണ്ടാമത്തെ പാര്‍ട്ടിയായിരുന്നു.
