തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചുവെന്ന് വി.ഡി. സതീശന് എംഎല്‍എ. പ്രളയം കഴിഞ്ഞ് നൂറ് ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്നും നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സതീശന് പറഞ്ഞു.
മുഖ്യധാരാ ബാങ്കുകള്‍ പ്രളയബാധിതര്‍ക്ക് ലോണ്‍ നല്കാന് തയാറാകുന്നില്ല. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ 20 ശതമാനം പേര്‍ക്ക് ഇപ്പോഴും കിട്ടാനുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല. മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനും ഇല്ലാത്ത നവകേരള നിര്‍മിതിയെന്നും സതീശന് കുറ്റപ്പെടുത്തി.