‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ

426 0

കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്‌നം കോടതിയില്‍ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വികൃതമായ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.

ശബരിമിലയില്‍ ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച് ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി നാരായണന്‍ ഹാജരായി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ബെഞ്ചാണ് പിഴ വിധിച്ചത്.

Related Post

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു 

Posted by - Mar 7, 2018, 09:51 am IST 0
ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു  തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ…

ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി 

Posted by - Apr 9, 2018, 07:41 am IST 0
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ…

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി സംബന്ധിച്ച സുരേന്ദ്രന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Posted by - Oct 31, 2018, 07:21 am IST 0
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ്…

പ്രവര്‍ത്തകസമിതി യോഗത്തിലും രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; തടഞ്ഞ് മന്‍മോഹന്‍ സിംഗും പ്രിയങ്കയും  

Posted by - May 25, 2019, 04:50 pm IST 0
ന്യൂഡല്‍ഹി: പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ രാജി…

രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ

Posted by - Apr 18, 2018, 09:07 am IST 0
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മയാണ് രംഗത്തെത്തിയത്. രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് നടി പറഞ്ഞു. അഖിലേന്ത്യാ വനിതാ…

Leave a comment