നരേന്ദ്രമോദിയെ എക്സ്പയറി ബാബുവെന്ന് വിളിച്ച് മമത ബാനർജി

312 0

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസനം തടസപ്പെടുത്തുന്ന സ്പീഡ് ബ്രേക്കറാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി എക്സപയറി ബാബുവെന്ന് അതേ നാണയത്തിൽ തിരിച്ചടിച്ച് മമത ബാനർജി.

പശ്ചിമ ബംഗാളിൽ ഒരു സ്പീഡ് ബ്രേക്കർ ഉണ്ട്, 'ദീദി' എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നൊരാളാണത്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ്- മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' ഉപേക്ഷിച്ച മമത ബാനർജിയെ മോദി കടന്നാക്രമിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന പദ്ധതി 'സ്പീഡ് ബ്രേക്കർ' ദീദി എന്തു ചെയ്തു? 

പാവപ്പെട്ടവർക്ക് പ്രയോജനകരമായ പദ്ധതി അവർ തകർത്തു. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. ഇതിന് മറുപടിയുമായാണ് മമത രംഗത്തെത്തിയത്.

മോദിയെ പ്രധാനമന്ത്രിയെന്ന് വിളിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്ന് കൂച്ച് ബെഹാർ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മമത ബാനർജി പറഞ്ഞു. 

അദ്ദേഹം 'എക്‌സ്പയറി ബാബു'വാണ്. അദ്ദേഹത്തിന്റെ സർക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്നും അവർ പരിഹസിച്ചു. മോദി സർക്കാർ അഞ്ചു വര്‍ഷംകൊണ്ട് എന്തുചെയ്തുവെന്ന് ആദ്യം വ്യക്തമാക്കൻ മമത ആവശ്യപ്പെട്ടു. താൻ മോദിയല്ല, കള്ളം പറയില്ല. പശ്ചിമബംഗാൾ സര്‍ക്കാരിനെപ്പറ്റി തെറ്റായ കാര്യങ്ങളാണ് പ്രധാനമന്ത്രി മോദി പറഞ്ഞതെന്നും മമത ആരോപിച്ചു.

Related Post

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

മുംബൈയില്‍ കോണ്‍ഗ്രസ് പരാജയപ്പെടും: സഞ്ജയ് നിരുപം

Posted by - Oct 4, 2019, 05:13 pm IST 0
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ  മുംബൈ കോണ്‍ഗ്രസ് ഘടകത്തിലെ തമ്മിലടി ശക്തമാകുന്നു. മൂന്നോ നാലോ സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും മുംബൈയില്‍ കോണ്‍ഗ്രസ് തോൽക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ 

Posted by - Mar 17, 2018, 07:58 am IST 0
മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ  മോദി സർക്കാരിനെതിരെ പരാമർശവുമായാണ് മന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുള്ളത്‍.  ഉത്തർപ്രദേശിൽ ബിജെപി നേരിട്ട തോൽവി ഇതിനു ഉദാഹരണമാണെന്നും ബിജെപി ഭരണത്തിൽ…

വോട്ടുചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്  

Posted by - Apr 25, 2019, 10:37 am IST 0
കൊച്ചി: കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട…

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

Leave a comment