നരേന്ദ്ര മോഡി : ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരികെ കൊണ്ടുവരുമെന്ന് പറയാൻ പ്രതിപക്ഷ പാർട്ടികൾക്ക്  ധൈര്യമുണ്ടോ?

171 0

മുംബൈ:  ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരിച്ചു  കൊണ്ടുവരാന്‍ തങ്ങളുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ ആ തീരുമാനം നടപ്പിലാക്കിയത്. ഈ ചരിത്ര നേട്ടത്തിനുമുമ്പ് ഭീകരത, വിഘടനവാദം, ഐക്യത്തിന്റെയും സമഗ്രതയുടെയും ആശയങ്ങള്‍ക്കെതിരായ ഗൂഢാലോചന എന്നിവയുടെ വിള നിലമായിരുന്നു കാശ്മീരിൽ.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒരു ഭൂപ്രദേശം മാത്രമല്ല, അവ ഇന്ത്യയുടെ കിരീടമാണ്. ആ പ്രദേശത്തെ ഓരോ ഭാഗവും ഇന്ത്യയുടെ ചിന്തയെയും ശക്തിയെയും സമ്പന്നമാക്കുന്നുവെന്നും മോദി റാലിയിൽ  പറഞ്ഞു

Related Post

കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

Posted by - May 28, 2020, 06:07 pm IST 0
കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ…

ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും

Posted by - Apr 8, 2019, 03:08 pm IST 0
ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ…

കേരളകോണ്‍ഗ്രസില്‍ തര്‍ക്കം തീരുന്നില്ല; സമവായമില്ലെങ്കില്‍ പിളര്‍പ്പിലേക്ക്  

Posted by - May 26, 2019, 09:34 am IST 0
കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രത്യക്ഷമായുള്ള വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കില്ല. തല്‍ക്കാലം പി.ജെ ജോസഫിനെ പാര്‍ലമെന്ററി…

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST 0
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌…

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ  റിസോര്‍ട്ടിലേക്ക് മാറ്റി

Posted by - Nov 8, 2019, 01:20 pm IST 0
മുംബൈ:  മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പുറകെ  കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. എംഎല്‍എമാരില്‍ ചിലര്‍ക്ക്  പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ…

Leave a comment