തിരുവനന്തപുരം: താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ നേമം സീറ്റ് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു.
നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ നിലവിലെ പട്ടികയില്‍ തന്റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ദേശീയ, സംസ്ഥാനനേതൃത്വങ്ങള്‍ ഇടപെടില്ല. തന്റെ പേര് ആരും നേമത്ത് നിര്‍ദേശിച്ചിട്ടില്ല. പുതുപ്പള്ളിയില്‍ തന്റെ പേര് നിലവിലെ പട്ടികയില്‍ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.