പട്ന: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത മുതിര്‍ന്ന ജെഡിയു നേതാവായ പവന്‍ വര്‍മയ്‌ക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. അദ്ദേഹത്തിന് പാര്‍ട്ടി വിട്ട് പോകാനോ മറ്റ് പാര്‍ട്ടികളില്‍ ചേരാനോ യാതൊരു തടസ്സവുമില്ലെന് നിതീഷ് കുമാര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലോ, പാര്‍ട്ടി മീറ്റിങ്ങിലോ പറയാം. ഇത് പോലുള്ള പരസ്യ പ്രസ്താവനകള്‍ ആശ്ചര്യകരമാണ്.
