പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്  

212 0

തിരുവനന്തപുരം: പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷക സംഘടനകളെ കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. ഗൃഹസന്ദര്‍ശന പരിപാടിയിലടക്കം അത്തരം ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിനാണ് ഞായറാഴ്ച തുടക്കമായത്.  ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍കള്‍ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ അവലോകന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

ഇത് ജില്ല തിരിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. കൂടാതെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും നേതൃയോഗം വിലയിരുത്തും.

Related Post

വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്

Posted by - Feb 20, 2020, 03:51 pm IST 0
ഗുല്‍ബര്‍ഗ:വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര  വാരിസ് പത്താനാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന…

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ  ഇന്ന് മുതൽ സ്വീകരിക്കും

Posted by - Mar 28, 2019, 06:35 pm IST 0
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

Posted by - May 26, 2018, 08:46 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ…

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയു-ബിജെപി സഖ്യം വിജയിക്കില്ല: പ്രശാന്ത് കിഷോർ  

Posted by - Feb 18, 2020, 04:06 pm IST 0
 അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴെയിറക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോർ . ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ്…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

Leave a comment