പാര്‍ട്ടി പിടിക്കാന്‍ ജോസഫ്; തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കി; മൂന്ന് എംഎല്‍എമാരുടെ പിന്തുണയെന്ന്; ചെറുക്കാനാകാതെ ജോസ് കെ മാണി  

202 0

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ തന്ത്രപരമായ നീക്കവുമായി ജോസഫ് വിഭാഗം. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജോസ് കെ മാണി വിഭാഗം അറിയാതെയാണ് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞുള്ള ഈ നീക്കം നടത്തിയത്. ഇതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായി കണക്കാക്കപ്പെടും.

കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ തന്ത്രപരവും നിയമപരവുമായ കരുനീക്കത്തിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയത്. ചെയര്‍മാനായിരുന്ന കെ എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുള്ളത്. മൂന്ന് എംഎല്‍എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

ജോസഫിന്റെ നടപടികളില്‍ ജോസ് കെ മാണി വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. എന്നാല്‍ സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ഇവര്‍. വിഭാഗീയത തുടരുകയാണെങ്കില്‍ ജോസിനും കൂട്ടര്‍ക്കും പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാടിലാണ് ജോസഫ് പക്ഷം. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും എന്നതാണ് ജോസ് കെ മാണി പക്ഷത്തെ കുഴപ്പത്തിലാക്കുന്നത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ ഒപ്പം കൂട്ടാനായതാണ് ജോസഫ് വിഭാഗത്തിന് തുണയായത്. സിഎഫ് തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

Related Post

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

പി.കെ ശശിയ്‌ക്കെതിരെ വീണ്ടും ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി

Posted by - Dec 16, 2018, 11:53 am IST 0
തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക…

ആർട്ടിക്കിൾ 370 പിൻവലിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ അമിത് ഷാ ശരദ് പവാറിനോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു   

Posted by - Sep 2, 2019, 11:36 am IST 0
സോളാപൂർ:  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി തലവൻ ശരദ് പവാറിനും നേരെ ദ്വിമുഖ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ. ആർട്ടിക്കിൾ…

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

Posted by - Jan 16, 2020, 04:42 pm IST 0
ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍…

Leave a comment