പാലായുടെ പര്യായമായ മാണിസാർ

309 0

കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാത്ത അംഗീകാരത്തിന്‍റെ ആമുഖവാക്കാണ്.

വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എതിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി.

അഭിഭാഷകനായിട്ടാണ് മാണി പൊതുജീവിതം ആരംഭിച്ചത്.അധികം വൈകാതെ മാണി കോൺഗ്രസിൽ സജീവമായി. 1964ൽ കെ.എം.ജോർജിന്റെ നേതൃത്തിൽ കോൺഗ്രസ് വിട്ട് പുതുതായി രൂപീകരിച്ച കേരള കോൺഗ്രസിലേക്ക് അധികം വൈകാതെ മാണിയുമെത്തി. 

 ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 1965 ലെ തിരഞ്ഞെടുപ്പിലാണ് മാണി പാലായിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് തുടർച്ചയായി മാണി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. 

തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ പ്രതിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോ പോയിന്‍റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാസമായി മാറുകയാണുണ്ടായത്.

 54 വർഷമായി റെക്കോർഡോടെ നിയമസഭാംഗമായിത്തുടരുന്ന മാണി ഈ കാലയളവിൽ ഇടതു വലത് ചേരികൾ മാറുകയും ഇരു പക്ഷത്തും മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ മാണി ആഭ്യന്തരം ,ധനകാര്യം,റവന്യു,നിയമം,നഗരവികസനം,ഭവന നിർമ്മാണം,ജലസേചനം,ഇൻഫർമേഷൻ എന്നീ  വകുപ്പുകൾ വിവിധ ഘട്ടങ്ങളിലായി കൈകാര്യം ചെയ്തു.മന്ത്രിയെന്ന നിലയിൽ മാണിയുടെ സംഭാവനകൾ വിപുലമാണ്.

അധ്വാനവർഗ സിദ്ധാന്തവും ആലുവ സാമ്പത്തിക പ്രമേയവും കേരള വികസന മാസ്റ്റർപ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്. 

കർഷക ക്ഷേമത്തിലൂന്നിയ പലപദ്ധതികൾക്കും പ്രാരംഭം കുറിച്ച മാണിക്ക് കർഷകത്തൊഴിലാളി പെൻഷൻ നടപ്പിലാക്കാനും അവസരം ലഭിച്ചു. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യലോട്ടറി മാണിയുടെ എന്നെന്നും ഓർമ്മിക്കുന്ന സംഭാവനയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന കീർത്തിയും മാണിക്കവകാശപ്പെട്ടതാണ്. 13 തവണ.ഇതിൽ തുടർച്ചയായി ഏഴു ബഡ്ജറ്റ് അവതരിപ്പിച്ചുവെന്ന ഖ്യാതിയും നേടി. തന്റെ പതിമൂന്നാമത്തെ ബഡ്ജറ്റ് മാണി അവതരിപ്പിച്ചത് കേരള നിയമസഭ കണ്ട ഏറ്റവും നിർഭാഗ്യകരമായ പ്രതിഷേധങ്ങൾക്കു നടുവിലായിരുന്നു.

പാലാ കെ.എം.മാണിയുടെ ഹൃദയമായിരുന്നു. എന്നും വികാരവായ്പ്പോടെ മാത്രമേ മാണി സ്വന്തം മണ്ഡലത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളു. പാലാക്കാർ എല്ലാ പ്രതിസന്ധികളിലും മാണിക്കൊപ്പം നിന്നു. മാണിസാർ എന്ന് സ്നേഹത്തോടെ വിളിച്ചു. ഭാര്യ കുട്ടിയമ്മയുമൊത്തുള്ള മാണിയുടെ സ്നേഹപൂർണ്ണമായ ദാമ്പത്യജീവിതം ആറുപതിറ്റാണ്ട് പിന്നിട്ടു. എന്നും അദ്ദേഹത്തിന്റെ നിഴലായി കുട്ടിയമ്മ നിലകൊണ്ടു.

പൊതുജീവിതത്തിൽ മാണിയുടെ വെള്ളവേഷത്തിൽ ബാർ കോഴയുടെ പേരിൽ അഴിമതിയാരോപണ കറപുരണ്ടപ്പോൾ എതിരാളികളെ നിശ്ചബ്ദമാക്കുന്ന അദ്ദേഹത്തിന്‍റെ ചാണക്യതന്ത്രങ്ങൾ വിജയം കാണാതെ പോയതുമാത്രമാണ് രാഷ്ട്രീയത്തിലെ വീഴ്ച.

Related Post

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

Posted by - May 31, 2018, 01:35 pm IST 0
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303…

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

Posted by - Mar 17, 2018, 10:44 am IST 0
പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പുതിയ ബാറുകൾ തുറക്കില്ലെന്നും പൂട്ടിയ ബാറുകൾ മാത്രമേ തുറക്കുകയുള്ളു എന്നും മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. പതിനായിരത്തിനു മുകളിൽ…

അഭിമന്യുവിന്റെ കൊലപാതകം: കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

Posted by - Jul 6, 2018, 10:35 am IST 0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്‌. കൊലയുമായി അധ്യാപകന്റെ കൈവെട്ട് കേസിലെ…

സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

Posted by - May 13, 2018, 07:40 am IST 0
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. നികുതിപ്പണം മോഷ്ടിക്കുന്നു, കായല്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണര്‍ത്തിക്കൊല്ലുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന…

‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ

Posted by - Dec 4, 2018, 01:42 pm IST 0
കൊച്ചി: ശബരിമല വിഷയത്തില്‍ ‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്‌നം കോടതിയില്‍…

Leave a comment