പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ്

298 0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പ്രളയകാലത്ത് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്നും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് പി.സി.ജോര്‍ജ് പ്രതികരിച്ചത്.

പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാര്‍. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടര്‍ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തില്‍ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ വിസ്മരിക്കാന്‍ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എം.എല്‍.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Post

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Posted by - May 22, 2018, 12:29 pm IST 0
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.  പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന്…

ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക്​ വെട്ടേറ്റു

Posted by - May 14, 2018, 08:19 am IST 0
കോട്ടയം: കോട്ടയത്ത്​ പൊന്‍കുന്നം ചിറക്കടവില്‍ ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്​ച രാത്രിയാണ്​ സംഭവം.  രാത്രിയില്‍ വിഷ്ണുവി​​ന്റെ ഭാര്യവീട്ടിലേക്ക് കാറില്‍…

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 

Posted by - May 19, 2018, 09:14 am IST 0
കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്‌ജില്‍ നിന്നാണ് മൂവരേയും…

Leave a comment