തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. അതേസമയം, ശശിക്കെതിരായ പരാതിയും സംസ്ഥാന ഘടകം സ്വീകരിച്ച നടപടിയും ഇന്ന് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.
