പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചതായും സംശയിക്കുന്നു എന്ന് പോലീസ് റിപ്പോർട്ട്.
1999 സെപ്തംബർ 25ന് ഒരുപ്രാവശ്യം ആർഎസ്എസ് വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് പി ജയരാജൻ ഇപ്പോൾ വീണ്ടും ജയരാജന്റെ ജീവന് ഭീഷണി ഉയർന്നിരിക്കുകയാണ് ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളിലും അടിയന്തിര സന്ദേശമയച്ചു.
