പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

311 0

തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പി സി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. 

നേരത്തെ ശബരിമല വിഷയത്തില്‍ പി സി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു. 

ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വച്ച് പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. പി സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നേരിട്ടെത്തും. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പി സി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Post

അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിച്ചു; പച്ചമുളക് ചിഹ്നം  

Posted by - May 4, 2019, 11:55 am IST 0
അമേഠി: വയനാട്ടിലും, എറണാകുളത്തിലും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സരിത എസ് നായരുടെ പത്രിക സ്വീകരിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക്…

പവന്‍ വർമ്മക്ക് ഇഷ്ടമുള്ള  പാര്‍ട്ടിയില്‍ ചേരാം;  നിതീഷ് കുമാര്‍

Posted by - Jan 23, 2020, 03:01 pm IST 0
പട്ന: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത മുതിര്‍ന്ന ജെഡിയു നേതാവായ പവന്‍ വര്‍മയ്‌ക്കെതിരെ  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. അദ്ദേഹത്തിന്…

ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

Posted by - May 23, 2019, 01:19 am IST 0
പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു…

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന: മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനം

Posted by - Apr 11, 2019, 11:42 am IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ…

ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Posted by - Jan 26, 2020, 05:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുവേണ്ടി  ഫെബ്രുവരി എട്ടിന്…

Leave a comment