കൊച്ചി: വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവന് ലാലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പരാതി ദുരുദ്ദേശപരമാണെന്നും സംഭവം നടന്നെന്നു പറയുന്ന തിയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നല്‍കിയതെന്നും ഹര്ജിക്കാരന് വാദിച്ചു. യുവതിയുടെ കൈയില്‍ പ്രതി കടന്നുപിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും പരാതിക്കാരിയും പ്രതിയും സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചത്.
ബന്ധുവും ഡിവൈഎഫ്ഐ നേതാവുമായ വനിതയോടു മോശമായി പെരുമാറിയെന്ന കേസില്‍ ജീവന് ലാലിനെതിരേ പോലീസ് കേസെടുത്തിരുന്നു.